Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഇര്‍ഫാനിയ്യ വാര്‍ഷികം ഇന്ന് (11)സമാപിക്കും
ചപ്പാരപ്പടവ്: ഇര്‍ഫാനിയ്യ അറബിക് കോളേജ് 20-ാം വാര്‍ഷിക, 12-ാം സനദ്ദാന സമ്മേളനത്തിന്റെ മൂന്നാം ദിവസമായ ശനിയാഴ്ച വിവിധ സംഗമപരിപാടികള്‍ നടന്നു. 10 മണിക്ക് നടന്ന ദാഇറത്ത് സംഗമം കെ.കെ.അബൂബക്കര്‍ ഫൈസി ഇര്‍ഫാനിയുടെ അധ്യക്ഷതയില്‍ പി.കെ.അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുനീര്‍ ഫൈസി ഇര്‍ഫാനി, നാസര്‍ ഫൈസി ഇര്‍ഫാനി, കുഞ്ഞബ്ദുള്ള ഫൈസി ഇര്‍ഫാനി, അബൂബക്കര്‍ ഫൈസി തുടങ്ങിയവര്‍ സംസാരിച്ചു. ഹൈദര്‍ ഫൈസി സ്വാഗതവും സ്വാലിഹ് നന്ദിയും പറഞ്ഞു.
കന്നട സംഗമം ഉമര്‍ ദാരിമി സാല്‍മാറ ഉദ്ഘാടനം ചെയ്തു. അബ്ബാസ് ദാരിമി അധ്യക്ഷതവഹിച്ചു. ശൈഖ് മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. പ്രവാസി സംഗമം ഇബ്രാഹിം ഫൈസി ഇര്‍ഫാനി ഉദ്ഘാടനം ചെയ്തു. സിദ്ദിഖ് ദാരിമി മുഖ്യപ്രഭാഷണം നടത്തി. ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍ സ്വാഗതവും നൗഷാദ് ജിദ്ദ നന്ദിയും പറഞ്ഞു. സമ്മേളനം ഞായറാഴ്ച (ഇന്ന് )സമാപിക്കും.