തളങ്കര റെയ്ഞ്ച് മദ്രസാ മാനേജ്‌മെന്റ് ഫെസ്റ്റ്
തളങ്കര:തളങ്കര റെയ്ഞ്ച് മദ്രസാ മാനേജ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ മുഅല്ലിം-വിദ്യാര്‍ഥി ഫെസ്റ്റ് ഏപ്രില്‍ 14, 15 തീയതികളില്‍ തളങ്കര എന്‍.എ.സുലൈമാന്‍ നഗറില്‍ (മാലിക്ദീനാര്‍ മദ്രസ) നടക്കും. മദ്രസാ പൊതുപരീക്ഷയിലും എസ്.എസ്.എല്‍.സി, വി.എച്ച്.എസ്.ഇ, പ്ലസ്ടു പരീക്ഷകളിലും കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കും.
സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ ദഖീറത്തുല്‍ ഉഖ്‌റാ സംഘം പ്രസിഡന്റ് കെ.എം.അബ്ദുല്‍ ഹമീദ് ഹാജി അധ്യക്ഷനായി. എ.പി.അബ്ദുല്‍ റഹ്മാന്‍ മൗലവി, കെ.ഉസ്മാന്‍ മൗലവി, സിറാജുദ്ദീന്‍ ഖാസിലേന്‍, പി.എ.സഈദ് മൗലവി, ഉസ്മാന്‍ കടവത്ത്, പി.മഹ്മൂദ്, മുഹമ്മദ്കുഞ്ഞി, പി.എ.സത്താര്‍ എന്നിവര്‍ സംസാരിച്ചു. എം.എ.അബ്ദുല്‍ഖാദര്‍ മാസ്റ്റര്‍ സ്വാഗതവും സുലൈമാന്‍ ഹാജി ബാങ്കോട് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ഹസൈനാര്‍ ഹാജി തളങ്കര (ചെയ.), സുലൈമാന്‍ ഹാജി ബാങ്കോട്, പി.എ.റഷീദ് ഹാജി, മജീദ് തളങ്കര (വൈ.ചെയ.), എന്‍.കെ.അമാനുള്ള (ജന.കണ്‍.)




