കാസര്‍കോട് റേഞ്ച് ഇസ്‌ലാമിക് കലാമേള ചൂരിയില്‍
ചൂരി: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അധ്യാപക-വിദ്യാര്‍ഥി ഫെസ്റ്റിന്റെ കാസര്‍കോട് റേഞ്ച ്മത്സരം ഏപ്രില്‍ 14, 15 തീയതികളില്‍ ചൂരി വാദി ഹുദയില്‍ നടക്കും. റേഞ്ച് പരിധിയിലെ 26 മദ്രസകളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആയിരത്തിലധികം അധ്യാപക, വിദ്യാര്‍ഥികള്‍ പങ്കെടുക്കും. 70 ഇനങ്ങളിലാണ് മത്സരം.
കലാമേളയുടെ വിജയത്തിനായി ചൂരിയില്‍ നടന്ന യോഗത്തില്‍ റേഞ്ച് പ്രസിഡന്റ് സുബൈര്‍ നിസാമി അധ്യക്ഷനായി. ബാത്തിഷ മൗലവി ചൗക്കി, അബ്ദുല്‍ സലാം ഫൈസി, സൈനുദ്ദീന്‍ ചൂരി, മുനീര്‍, ജുനൈദ്, നിഷാദ്, ഉസ്മാന്‍, ശരീഫ്, സാദിഖ് എന്നിവര്‍ സംസാരിച്ചു. ഖലീല്‍ ഹസീന സ്വാഗതവും ഷാഹിദ് മൗലവി നന്ദിയും പറഞ്ഞു.




