മദ്രസ ഗ്രാന്റ്: രജിസ്‌ട്രേഷന്‍ അംഗീകരിക്കണം
കണ്ണൂര്‍: മദ്രസ ഗ്രാന്റ് വിവിധ മതവിദ്യാഭ്യാസ ബോര്‍ഡുകള്‍ അംഗീകരിച്ച മദ്രസ സ്ഥാപനങ്ങള്‍ക്ക് കൂടി അനുവദിക്കണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസസമിതി ജില്ലാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. അഞ്ചിന് രാവിലെ 10ന് കണ്ണൂര്‍ പോലീസ് ഓഡിറ്റോറിയത്തില്‍ മദ്രസ മാനേജ്‌മെന്റ് അധ്യാപക ശില്പശാല സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ പ്രസിഡന്റ് കെ.കെ.മുഹമ്മദ് അധ്യക്ഷനായി. പി.ടി.മുഹമ്മദ്, എ.അഹ്മദ് കബീര്‍, കെ.പി.അബൂബക്കര്‍ഹാജി, കെ.കെ.ബഷീര്‍, ഖാദര്‍ മുണ്ടേരി, കെ.പി.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് ബംഗാളി മുഹല്ല സ്വാഗതം പറഞ്ഞു.




