മസ്ജിദ് ഉദ്ഘാടനവും പൊതുസമ്മേളനവും
പൂക്കോട്ടുംപാടം: പുതുക്കി പണിതകോട്ടപ്പുഴപ്പാലം മസ്ജിദു റഹ്മാനിയയുടെ ഉദ്ഘാടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. മഗ്‌രിബ് നിസ്‌കാരത്തിന് നേതൃത്വം നല്‍കിക്കൊണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ്. സെക്രട്ടറി അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യപ്രഭാഷണം നടത്തി. പി.വി. അബ്ദുള്‍ വഹാബ്, ഒ.കെ. കുട്ടി മുസ്‌ലിയാര്‍, പി.എ. ജലീല്‍ ഫൈസി പുല്ലങ്കോട്, മൊയ്തീന്‍ ഫൈസി, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, മൊയ്തീന്‍ ഫൈസി പുത്തനഴി, മുജീബ് റഹ്മാന്‍ ദാരിമി, ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുള്‍ ഹമീദ്, അമരമ്പലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം. ബഷീര്‍, മുഹമ്മദ് അസ്‌ലം മുസ്‌ലിയാര്‍ പൊന്നാങ്കല്ല്, അബ്ദുള്‍ ഹമീദ് ഫൈസി, പി.ടി. ജമാല്‍ മൗലവി, പി. ഹംസ, സി.ടി. കുഞ്ഞാന്‍ ഹാജി എന്നിവര്‍ പ്രസംഗിച്ചു.




