മസ്കത്ത് സുന്നീ സെന്റര്‍ ഉംറ സംഘത്തിനു യാത്രയപ്പ് നല്‍കി
മസ്കത്ത് : മസ്കത്ത് സുന്നീ സെന്ററിനു കീഴിലുള്ള ഈ മാസത്തെ രണ്ടാമത്തെ ഉംറ സംഘം ഇന്നലെ (ചൊവ്വാഴ്ച ) യാത്ര തിരിച്ചു. മസ്കത്ത് എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് ഇബ്രാഹീം ദാരിമിയുടെ നേതൃത്വത്തില്‍ പുറപ്പെട്ട സംഘത്തിന്‍ റൂവി ഖാബൂസ് പള്ളിക്കു സമീപം സുന്നീ സെന്റര്‍ പ്രവര്‍ത്തകര്‍ യാത്രയപ്പ് നല്‍കി.
സെന്‍റ്റര്‍ ഉപദേശക സമിതി ചെയര്‍മാന്‍ ഉസ്താദ് അബ്ദുല്ല മൌലവി പുറങ്ങ്, ഹജ്ജ്, ഉംറ കമ്മിറ്റി കണ്‍വീനര്‍ ഹസന്‍ ബാവ ഹാജി, സെന്‍റ്റര്‍ സെക്രട്ടറി അബ്ബാസലി ഫൈസി, ഇയ്യാട് അബൂബക്കര്‍ ഫൈസി, ഹാശിം ഫൈസി, സാക്കിര്‍ ഹുസൈയിന്‍ ഫൈസി എന്നിവര്‍ പങ്കെടുത്തു. സെന്ററിന്റെ അടുത്ത ഉംറ സംഘം ഏപ്രില്‍ 10-നു പുറപ്പെടും.




