Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മലപ്പുറത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കണം -ഹൈദരലി തങ്ങള്‍
കൊണ്ടോട്ടി: മലപ്പുറത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് പുതിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്‌സുകളും അനുവദിക്കുന്നതിന് സര്‍ക്കാറിനോട് ആവശ്യപ്പെടുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജില്‍ യു.ജി.സി. ധനസഹായത്തോടുകൂടി നിര്‍മിച്ച ക്ലാസ്മുറികളും വനിതാ വിശ്രമകേന്ദ്രവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.എം.ഇ.എ. മാനേജര്‍ സി.പി. മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ. അബ്ദുല്‍ ഹമീദ്, കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ, പി.കെ. ബഷീര്‍ എം.എല്‍.എ, മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, ബാലത്തില്‍ ബാപ്പു, വി.പി. ഹമീദ്, ടി.വി. ഇബ്രാഹിം, പ്രൊഫ. കെ. കുഞ്ഞിമുഹമ്മദ്, വാര്‍ഡംഗം മൈമൂന, പ്രൊഫ. അബ്ദുള്‍ റഷീദ് എന്നിവര്‍ പ്രസംഗിച്ചു.