Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പിണങ്ങോട് അബൂബക്കര്‍ ഇന്നെത്തും
മസ്കത്ത്:പ്രമുഖ ഗ്രന്ഥകാരനും സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ മാനേജറുമായ പിണങ്ങോട് അബൂബക്കര്‍ ഒരാഴചത്തെ ഒമാന്‍ സന്ദര്‍ശനാര്‍ത്ഥം ഇന്ന് (വ്യാഴം) മസ്കത്തിലെത്തും. റൂവി, മത്ര, സീബ് തുടങ്ങിയ മസ്കത്തിലെ വിവിധ സ്ഥലങ്ങളിലും സലാലയിലും വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് സുന്നീ സെന്റര്‍ മദ്രസയില്‍ നടക്കുന്ന പ്രവര്‍ത്തക കണ്‍വെന്‍ഷനിലും വൈകീട്ട് ഏഴു മണിക്ക് നടക്കുന്ന പ്രതിവാര ഫാമിലി ക്ലാസിലും, റൂവി മച്ചി മാര്‍ക്കറ്റ് പള്ളിയിലും അദ്ദേഹം പ്രസംഗിക്കും.
സമസ്തയുടെ ഏണ്‍പത്തിയഞ്ചാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് മസ്കത്ത് സുന്നീസെന്റര്‍ ഏര്‍പ്പെടുത്തിയ ശംസുല്‍ ഉലമ ലിറ്ററി അവാര്‍ഡ് ജേതാവ് കൂടിയാണ്‍ പിണങ്ങോട്. വരക്കല്‍ അബ്‌ദുറഹിമാന്‍ ബാ അലവി മുല്ലക്കോയ തങ്ങള്‍ മുതല്‍ കഴിഞ്ഞ എണ്‍പത്തിഅഞ്ചാണ്ടുകള്‍ക്കിടയില്‍ മരണമടഞ്ഞ പ്രമുഖ സാദാത്തുക്കളും പണ്ഡിതരും നേതാക്കളുമായ മഹാന്മാരുടെ പ്രൗഡമായ ചരിത്രം പറയുന്ന നൂറ്‌ നവോത്ഥാന നായകന്മാര്‍ എന്ന പുസ്‌തകമാണ് അദ്ദേഹത്തെ അവോഡിനര്‍ഹനാക്കിയത്. നാല്‌ പതിറ്റാണ്ടിലധികമായി സുന്നിസാഹിത്യ രംഗത്ത്‌ നിറസാന്നി ധ്യമാണ്‌ പിണങ്ങോട്‌ അബൂബക്കര്‍. സുന്നി അഫ്‌കാര്‍ വാരിക, സന്തുഷ്ട കുടുംബം മാസിക, പത്രാധിപ സമിതി അംഗമായ പിണങ്ങോട്‌ ഏഴ്‌ ചരിത്രപുസ്‌തകങ്ങള്‍ ഉള്‍പ്പെടെ ഇരുപത്തിരണ്ട്‌ പുസ്‌തകങ്ങള്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
സുന്നിയുവജന സംഘം, സുന്നി മഹല്ല്‌ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി, സമസ്‌ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ്‌ മാനേജര്‍, ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂണിവേഴ്‌സിറ്റി സെനറ്റ്‌-സിണ്ടിക്കറ്റ്‌-മാനേജിംഗ്‌ കമ്മിറ്റി അംഗം, വയനാട്‌ മുസ്‌ലിം ഓര്‍ഫനേജ്‌ ജനറല്‍ബോഡി അംഗം, പിണങ്ങോട്‌ മഹല്ല്‌ പ്രസിഡണ്ട്‌ തുടങ്ങിയ സംഘടനാ-സ്ഥാപന രംഗങ്ങളിലും പ്രവര്‍ത്തിക്കുന്നു. പ്രമുഖ പ്രഭാഷകന്‍കൂടിയായ പിണങ്ങോട്‌ അബൂബക്കര്‍ കഴിഞ്ഞ ഒരു വ്യാഴഘട്ടമായി മുടങ്ങാതെ വിചാരപഥം പക്തി സുന്നിഅഫ്‌കാറില്‍ കൈകാര്യം ചെയ്‌തുവരുന്നു. സന്തുഷ്ടകുടുംബം മാസികയില്‍ വര്‍ത്തമാനം പംക്തിയും, അല്‍മുഅല്ലിം മാസികയില്‍ അകത്തളം പംക്തിയും വര്‍ഷങ്ങളായി കൈകാര്യം ചെയ്യുന്നു.