Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മസ്ജിദ് ഉദ്ഘാടനം
മേലാറ്റൂര്‍: എടയാറ്റൂര്‍ അത്താണിപ്പറമ്പില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഖാദിരിയ്യ മസ്ജിദ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്തു. സമസ്ത ഫത്‌വാ കമ്മിറ്റി അംഗം എ.ടി. അബ്ദുള്ള മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ലാ ജനറല്‍സെക്രട്ടറി പി. കുഞ്ഞാണി മുസ്‌ലിയാര്‍, ഒ.ടി. മൂസ മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ടി.എം. മുഹമ്മദ് മുസ്‌ലിയാര്‍, പി.കെ. അബൂബക്കര്‍ ഹാജി, സി. അബ്ദുള്‍കരീം, വി. ത്വയ്യിബ്, സി.കെ. ബാപ്പുട്ടി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ദിക്‌റ് ഹല്‍ഖയ്ക്ക് സി. സിദ്ദീഖ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി.