Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഇസ്‌ലാമിക് കലാമേള
കൂറ്റനാട്: ജംഇയ്യത്തുല്‍ മുഅല്ലിമിന്‍ കൂറ്റനാട് റേഞ്ച് സംഘടിപ്പിച്ച ഇസ്‌ലാമിക് കലാമേളയില്‍ കൂറ്റനാട് മുനീറുല്‍ ഇസ്‌ലാം മദ്രസ ഓവറോള്‍ട്രോഫി നേടി. ഇര്‍ശാദുല്‍ ഇസ്‌ലാംമദ്രസ കോടനാട് രണ്ടാംസ്ഥാനവും റൗഇത്തുല്‍ ഉലൂംമദ്രസ വാവന്നൂര്‍ മൂന്നാംസ്ഥാനവും നേടി.
കൂറ്റനാട്‌കേന്ദ്ര മഹല്ലിനുകീഴിലുള്ള ജന്നത്തുല്‍ ഇസ്‌ലാം മദ്രസയിലായിരുന്നു മത്സരങ്ങള്‍. ടൗണ്‍ ജുമാമസ്ജിദ് ഖത്തീബ് മുസ്തഫദാരിമി നേതൃത്വംനല്‍കി. ഹംസ പതാക ഉയര്‍ത്തി. സമാപനസമ്മേളനം ഇക്ബാല്‍ അഹ്‌സനി ഉദ്ഘാടനംചെയ്തു. ജ്ഞാനതീരം വിജ്ഞാനപരീക്ഷയിലെ സംസ്ഥാനജേതാവിന് കെ.വി. അബ്ദുല്‍ശലാംഹാജി സമ്മാനംനല്‍കി. കെ.വി. പരീക്കുട്ടി, എ.വി. കുഞ്ഞാപ്പ, ഹംസ, ജബ്ബാര്‍, അബ്ദുല്ലത്തീഫ് മദനി, നാസര്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.