മഹാന്മാരുടെ ജീവിത ചര്യ മാത്ര്കയാക്കുക -അബ്ദുല്‍ ജലീല്‍ ദാരിമി
ദുബൈ :മഹാനായ ശംസുല്‍ ഉലമയും- കണ്ണിയത്ത് ഉസ്താദും ദീനിന്റെയും, സമസ്തയുടെയും പ്രബോധന രംഗത്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ മഹത്തരമാണെന്നും, അവരുടെ ജീവിത ചര്യ മാത്ര്കയാക്കി ജീവിക്കാന്‍ നാം തയ്യാറാകണമെന്നും പ്രമുഖ വാഗ്മി അബ്ദുല്‍ ജലീല്‍ ദാരിമി വടക്കേകാട് പറഞ്ഞു.
എസ്.കെ.എസ്.എസ്.എഫ്. ദുബൈ കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ശംസുല്‍ ഉലമ - കണ്ണിയത്ത് ഉസ്താദ് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ വാഫിയുടെ അധ്യക്ഷതയില്‍ ഹംസകുട്ടി ബാഖവി ഉത്ഘാടനം ചെയ്തു. സകരിയ്യ ദാരിമി,കെ.ടി. അബ്ദുല്‍ ഖാദര്‍ കണ്ണാടിപ്പറബ,സകരിയ്യ തങ്ങള്‍ പാപ്പിനിശ്ശേരി,നാസര്‍ മൌലവി, മുസ്തഫ മൌലവി ചെരിയൂര്‍,ഹൈദരലി ഹുദവി പ്രസംഗിച്ചു.സയ്യിദ് ജിഫ്രി തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ചു പ്രത്യേക പ്രാര്‍ത്ഥന നടത്തി. ശിഹാബുദ്ധീന്‍ കാനായി സ്വാഗതവും അബ്ദുല്‍ ഹമീദ് മിസ്ബാഹി നന്ദിയും പറഞ്ഞു.





