Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
വിമോചന യാത്ര ചരിത്രം സംഭവമാക്കുക-സുന്നി മഹല്ല് ഫെഡറേഷന്‍
ചേളാരി: ആത്മീയ മാലിന്യം വിതച്ചു സമൂഹ സംസ്‌കൃതിയെ വെല്ലുവിളിക്കുന്ന ദുഷ്പ്രവണതക്കെതിരില്‍ എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റി ഏപ്രില്‍ മാസത്തില്‍ നടത്തുന്ന വിമോചന യാത്ര ചരിത്ര സംഭവമാക്കാന്‍ സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
വ്യാജ സിദ്ധന്മാര്‍, ബീവികള്‍, വ്യാജ ത്വരീഖത്തുകള്‍, വ്യാജ കേശം തുടങ്ങിയ ആത്മീയ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവര്‍ സമ്പന്നമായ മത സംസ്‌കൃതി മലിനപ്പെടുത്താനുള്ള നീക്കങ്ങളാണ് നടത്തുന്നത് സാമൂഹ്യ ബോധമുള്ളവര്‍ ഒറ്റക്കെട്ടായി തടയേണ്ടതെന്നും യോഗം വിലയിരുത്തി.
'സദാചാരം: സമൂഹ നന്മക്ക്'
'സദാചാരം: സമൂഹ നന്മക്ക്' എന്ന പേരില്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ ക്യാമ്പയിന്‍ ആചരിക്കാനും കുടംബ സംഗമങ്ങള്‍, ക്വിസ് മത്സരങ്ങള്‍, ലഘുലേഖ വിതരണം തുടങ്ങിയവ നടത്താനും പരിപാടി ആസൂത്രണം ചെയ്തു. സമസ്ത എണ്‍പത്തി അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ടെത്തിയ 85 മാതൃകാ മഹല്ലുകളുടെ ലിസ്റ്റ് അംഗീകരിച്ചു അഭിനന്ദന പത്രം നല്‍കാന്‍ തീരുമാനിച്ചു.
ഗൂര്‍ഗ്, കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്ന് പുതുതായി സമര്‍പ്പിച്ച 131 മഹല്ലു കമ്മിറ്റികള്‍ക്ക് അംഗീകാരം നല്‍കി. പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ സ്വാഗതം പറഞ്ഞു.
കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, യു.ശാഫി ഹാജി, കെ.എം.ആലി മൈലാടി, കെ.എം.സൈതലവി ഹാജി, പി.പി.മുഹമ്മദ് ഫൈസി, ഹാജി കെ.മമ്മദ് ഫൈസി, അരിമ്പ്ര ബാപ്പു, കാടാമ്പുഴ മൂസ്സ ഹാജി, ഡോ: ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഇ.കെ.കുഞ്ഞമ്മദ് മുസ്‌ലിയാര്‍, കെ.പി.ചെറീത് ഹാജി, ജലീല്‍ ഫൈസി പുല്ലങ്കോട്, ടി.എച്ച്. അബ്ദുല്‍അസീസ് മുസ്‌ലിയാര്‍, കെ.ഇബ്രാഹീം മുസ്‌ലിയാര്‍ എടരിക്കോട്, പി.എം.കോയ മുസ്‌ലിയാര്‍, കെ.എം.കുഞ്ഞമ്മദ് മുസ്‌ലിയാര്‍ വടകര, കെ.പി.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, പുവ്വാട്ട് മൊയ്തീന്‍ ഹാജി, പി.ഉമര്‍ ഹാജി, ആര്‍.വി.കുട്ടി ഹസ്സന്‍ ദാരിമി, പി.കെ.പരീക്കുട്ടി ഹാജി, കെ.ടി.അബ്ദുള്ള മൗലവി, കെ.കെ.മുഹമ്മദ് സാഹിബ്, എ.കെ.ആലിപ്പറമ്പ്, ഇബ്രാഹീം മുണ്ടത്തടുക്ക, കെ.ആലിക്കുട്ടി ഹാജി ചര്‍ച്ചയില്‍ പങ്കെടുത്തു.