Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ട്രെന്റ് സംസ്ഥാനതല ദ്വിദിന ശില്‍പശാല നാളെ 
പെരിന്തല്‍മണ്ണ: എസ്.കെ.എസ്.എസ്.എഫിന്റെ ഗൈഡന്‍സ് വിഭാഗമായ ട്രെന്റ് സംസ്ഥാനതല ശില്‍പ്പശാല നാളെ പട്ടിക്കാട് ജാമിഅഃ നൂരിയ്യയില്‍ തുടങ്ങും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നൂറോളം ട്രൈനര്‍മാരാണ് ശില്‍പശാലയില്‍ പങ്കെടുക്കുക. ജാമിഅഃ നൂരിയ്യയുടെ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി സംസ്ഥാനത്തും പുറത്തുമായി 1000 കേന്ദ്രങ്ങളില്‍ നടത്തപ്പെടുന്ന കുരുന്നുകൂട്ടം, കരിയര്‍പ്ലാന്‍ പരിപാടികളുടെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്. നാളെ വെള്ളി വൈകുന്നേരം 5മണിക്ക് ജാമിഅഃ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യും. ഹാജി കെ. മമ്മദ് ഫൈസി, എന്‍. സൂപ്പി, പി. അബ്ദുല്‍ ഹമീദ് പ്രസംഗിക്കും. കുഞ്ഞിമുഹമ്മദ് പുലവത്ത്, ലത്തീഫ് മാസ്റ്റര്‍ തൃശ്ശൂര്‍, ശാഹുല്‍ ഹമീദ് മാസ്റ്റര്‍ മേല്‍മുറി, ഖയ്യൂം കടമ്പോട്, ശംസുദ്ദീന്‍ ഒഴുകൂര്‍, വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.