Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
'വിമോചനയാത്ര' ബഹ്‌റൈന്‍ തല പ്രചരണത്തിന് പ്രൗഢോജ്ജ്വല തുടക്കം
 മനാമ: 'ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ്' എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന കേരള വിമോചനയാത്രയുടെ ബഹ്‌റൈന്‍ തല പ്രചരണത്തിന് പ്രൗഢോജ്ജ്വല തുടക്കമായി. മനാമയിലെ പാക്കിസ്ഥാന്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രചരണോദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ പാണക്കാട് സയ്യിദ് ഹമീദലി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആത്മീയത നമ്മുടെ സുസ്ഥിതിക്കും സുകൃതങ്ങള്‍ക്കും ഏറെ അനിവാര്യമാണെന്നും അതിനാല്‍ അതു ചൂഷണോപാദിയാക്കുന്നവരെ നാം തിരിച്ചറിയണമെന്നും അവരെ പ്രതിരോധിക്കണമെന്നും അദ്ധേഹം ഓര്‍മ്മപ്പെടുത്തി. എസ്.വൈ.എസ് സ്റ്റേറ്റ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രമേയ പ്രഭാഷണം നടത്തി. ബഹ്‌റൈനില്‍ നടന്ന കുപ്രചരണങ്ങളുടെ വസ്തുതകള്‍ ക്ലിപ്പുകളുടെയും പ്രമാണങ്ങളുടെയും പിന്‍ബലത്തില്‍ അദ്ധേഹം വിശദീകരിച്ചു. സമസ്ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ ഘടകവുമായി സഹകരിച്ച് ഏപ്രില്‍ ആദ്യവാരം മുതല്‍ ബഹ്‌റൈനിലെ വിവിധ ഏരിയകളിലും പ്രചരണ പരിപാടികള്‍ നടക്കും. സയ്യിദ് അസ്ഹര്‍ തങ്ങള്‍, ഹംസ അന്‍വരി മോളൂര്‍, സി.കെ.പി അലി മുസ് ലിയാര്‍, ഉമറുല്‍ ഫാറൂഖ് ഹുദവി, എസ്.എം.എ വാഹിദ്, മുഹമ്മദലി ഫൈസി, കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി, നൗഷാദ് വാണിമേല്‍, ഉബൈദുല്ല റഹ് മാനി, മൗസല്‍മുപ്പന്‍ തിരൂര്‍ തുടങ്ങിയവരും ബഹ്‌റൈന്‍ സമസ്ത നേതാക്കളും പങ്കെടു തു.