Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സ്വലാത്ത് വാര്‍ഷികവും നേര്‍ച്ചയും
വളാഞ്ചേരി: പൂക്കാട്ടിരി മൂന്നാക്കല്‍ പള്ളിയിലെ സ്വലാത്ത് വാര്‍ഷികവും നേര്‍ച്ചയും സമാപിച്ചു. രണ്ടുദിവസങ്ങളിലായി നടന്ന സ്വലാത്ത് വാര്‍ഷികത്തിന് അന്നദാനത്തോടെയായിരുന്നു സമാപനം. മൗലീദ് പാരായണത്തിന് മൂന്നാക്കല്‍ മഹല്ല് ഖത്തീബ് ഏലക്കുളം ബീരാന്‍ ഫൈസി, അല്‍ മഖ്ദൂം പ്രിന്‍സിപ്പല്‍ അബ്ദുള്‍അസീസ് ഫൈസി എന്നിവര്‍ നേതൃത്വം കൊടുത്തു. ഭക്ഷണവിതരണത്തിന് പി.ടി. ഇസ്മായില്‍ ഹാജി, കെ.പി. മൊയ്തു, പി. അബ്ദുള്‍കരീം, പി. മുഹമ്മദ്, കെ. യൂസഫ്, എം. ഹംസ, പി. സൈതാലിക്കുട്ടി, എം.പി. ഇബ്രാഹിം, പി. കമ്മുക്കുട്ടി, കെ.പി. മുഹമ്മദ്, വി.പി. സദഖത്തുള്ള എന്നിവര്‍ നേതൃത്വം നല്‍കി.
ശനിയാഴ്ച നടന്ന സ്വലാത്ത് മജ്‌ലിസ് മഹല്ല് ഖാസി സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സി. കോയാക്കുട്ടി മുസ്‌ലിയാര്‍ ആനക്കര, യു. കുഞ്ഞാലു മുസ്‌ലിയാര്‍, വി. മൊയ്തീന്‍കുട്ടി ഫൈസി, പി. അബൂബക്കര്‍, പി. ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു.