പൊട്ടച്ചിറ ആണ്ടുനേര്‍ച്ച ഇന്ന് തുടങ്ങും
നെല്ലായ: പൊട്ടച്ചിറ അന്‍വരിയ്യ അറബിക്‌കോളേജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മീരാന്‍ ഔലിയ ആണ്ടുനേര്‍ച്ച ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടത്തും. ഞായറാഴ്ച 11.30ന് ഖാസി സി. മുഹമ്മദ് മുസ്‌ലിയാര്‍ പതാക ഉയര്‍ത്തും. സമൂഹ സിയാറത്തിന് അന്‍വരിയ്യ പ്രിന്‍സിപ്പല്‍ യൂസഫ് മുസ്‌ലിയാരും സമസ്ത അംഗം എം.പി. മുഹമ്മദ് മുസ്‌ലിയാരും നേതൃത്വമേകും. നാലിന്മദ്രസ വിദ്യാര്‍ഥികളുടെ സര്‍ഗസംഗമം, രാത്രി 8ന് പ്രഭാഷണം, ദഫ്മുട്ട് എന്നിവ നടക്കും. തിങ്കളാഴ്ച മഗ്‌രിബ് നമസ്‌കാരത്തിനുശേഷം സ്വലാത്ത് ദുആ സമ്മേളനം നടക്കും.




