എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കാമ്പസ് മീറ്റ്
കണ്ണൂര്‍: എസ്.കെ.എസ്.എസ്. എഫ്. കണ്ണൂര്‍ ജില്ലാ കാമ്പസ് മീറ്റ് 17ന് രണ്ടുമണിമുതല്‍ കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററില്‍ നടക്കും. ജില്ലയിലെ ഇരുപതോളം കാമ്പസുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറോളം പ്രതിനിധികള്‍ പങ്കെടുക്കും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി കാമ്പസ് മീറ്റ് ഉദ്ഘാടനം ചെയ്യും. എസ്.വി.മുഹമ്മദലി മാസ്റ്റര്‍ വിഷയാവതരണം നടത്തും.
സംഘാടകസമിതി യോഗത്തില്‍ അബൂബക്കര്‍ സീതയില്‍പൊയില്‍, നൗശാദ് ഇരിക്കൂര്‍, ഗഫൂര്‍, മിര്‍ശാദ്, അഫ്‌നിദ്, ശഫീര്‍, റഹ്‌നാസ് എന്നിവര്‍ സംസാരിച്ചു.





