എസ്.എം. ജിഫ്രി തങ്ങള്‍ക്ക് യാത്രാമൊഴിയേകാന്‍ ആയിരങ്ങളെത്തി
തിരൂരങ്ങാടി:സുന്നിയുവജനസംഘത്തിന്റെയും സുന്നി മഹല്ലി ന്റെയും സംസ്ഥാന വൈസ് പ്രസിഡന്റ് , മുസ്‌ലിം സമുദായത്തിന്റെയും മുസ്‌ലിം ലീഗിന്റെയും നേതൃനിരയിലെ പ്രമുഖനായിരുന്ന കക്കാട് എസ്.എം. ജിഫ്രി തങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കക്കാട്ടേക്കെത്തിയത് ആയിരങ്ങള്‍.
വ്യാഴാഴ്ച രാത്രി മരണവിവരം അറിഞ്ഞത് മുതല്‍ക്കു തന്നെ ഒട്ടേറെപ്പേര്‍ തങ്ങളുടെ വസതിയിലെത്തിയിരുന്നു. ദര്‍സുകളുടെയും അറബിക് കോളേജുകളുടെയും ഭരണസമിതി ഭാരവാഹിയുമായ തങ്ങള്‍ കൂരിയാട്ട് നടന്ന സമസ്ത സമ്മേളനത്തിലും പങ്കെടുത്തിരുന്നു.
കക്കാട് മിഫ്ത്താഹുല്‍ ഉലൂം മദ്രസയില്‍ പൊതുദര്‍ശനത്തിനും മയ്യത്ത് നമസ്‌കാരത്തില്‍ പങ്കെടുക്കാനും വെള്ളിയാഴ്ച രാവിലെമുതല്‍ ആളുകളെത്തി. സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ് ലിയാര്‍, എം.എല്‍.എമാരായ പി. ഉബൈദുള്ള, അഡ്വ. എന്‍. ഷംസുദ്ദീന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, എം.പി. അബ്ദുസ്സമദ് സമദാനി എന്നിവരും കുട്ടിഅഹമ്മദ്കുട്ടി എന്നിവരും സന്ദര്‍ശിച്ചു. മയ്യത്ത് നമസ്‌കാരത്തിന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വംനല്‍കി.





