മദ്രസ കെട്ടിടം ഉദ്ഘാടനംചെയ്തു
കുറ്റിപ്പുറം: പൈങ്കണ്ണൂര്‍ അസാസുല്‍ ഇസ്‌ലാം സംഘത്തിന്റെ പുനര്‍നിര്‍മിച്ച മദ്രസ കെട്ടിടം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. തലപ്പാറ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായിരുന്നു. അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. വി.കെ.കെ. തങ്ങള്‍ സംസാരിച്ചു. ദുആ സമ്മേളനത്തിന് സി. കോയക്കുട്ടി മുസ്‌ലിയാര്‍ (ആനക്കര) നേതൃത്വംനല്‍കി. കെ.ടി. അഹമ്മദ് ഹാജി അധ്യക്ഷനായിരുന്നു. ജി.എം. സ്വലാഹുദ്ധീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. കെ.ടി. ബാവ മുസ്‌ലിയാര്‍, കെ.വി. ബീരാന്‍, പി.കെ. അബ്ദുല്‍ഹമീദ് ഫൈസി, വി. അബ്ദുറഹിമാന്‍, ടി.എം. ബഷീര്‍ ഫൈസി, വേളോരി മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.




