Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പ്രാര്‍ത്ഥന , വിശ്വാസിയുടെ ആയുധം
രു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം പ്രതീക്ഷയുടെ കിരണങ്ങള്‍ ഒരിക്കലും അസ്തമിക്കുന്നില്ല.. കാരണം ശുഭാപ്തി വിശ്വാസത്തോടെയുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം പ്രതീക്ഷാ നിര്‍ഭരമായ പ്രാര്‍ത്ഥനയും കൂടി ചേര്‍ ന്നതാണ് ഇസ്ലാം പഠിപ്പിച്ച ജീവിത വഴി . പ്രാര്‍ത്ഥനയെ ഏറെ പ്രോല്‍സാഹിപ്പിക്കുകയും തന്റെ പ്രശ്‌നങ്ങള്‍ രക്ഷിതാവിനു മുന്നില്‍ സമര്‍പിച്ച് പരിഹാരം തേടാന്‍ കല്‍പിക്കുകയും ചെയ്ത മതമാണിസ്ലാം. എന്നോട് നിങ്ങള്‍ പ്രാര്‍ത്ഥിക്കുക ഞാന്‍ തീര്‍ച്ചയായും നിങ്ങള്‍ക്കുത്തരം നല്‍കുമെന്ന് ഖുര്‍ആനില്‍ ഒന്നിലേറെയിടങ്ങളില്‍ അല്ലാഹു പ്രഖ്യാപിക്കുന്നതായി കാണാം