വിജയത്തിലേക്കുള്ള വഴി നന്‍മ നിറഞ്ഞതാണ്
മനുഷ്യജീവിതത്തിന്റെ ആത്യന്തിക വിജയത്തിന് ഏറ്റവും അടിസ്ഥാന പരമായ മാര്‍ഗം ജീവിത നിമിഷങ്ങളെ നന്‍മകള്‍ കൊണ്ട് സമ്പന്നമാക്കുകയെന്നതാണ്. വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു തന്നെ ഈ സന്ദേശം അസന്നിഗ്ദമായി വിളംബരം ചെയ്തിട്ടുണ്ട്. സൂറതുല്‍ ഹജ്ജില്‍ അല്ലാഹു കല്‍പിക്കുന്നത് ഇപ്രകാരമാണ്. 'അല്ലയോ ജനങ്ങളെ, ജീവിത വിജയം കൈവരിക്കുന്നതിന് നിങ്ങള്‍ നന്‍മകള്‍ പ്രവര്‍ത്തിക്കുക'.മനുഷ്യ വിമോചനത്തിന് വഴി തെളിക്കുന്നതിനായി അല്ലാഹു നിയോഗിച്ച പ്രവാചകരുടെ നിയോഗിത ലക്ഷ്യമായും ഇക്കാര്യത്തെ അല്ലാഹു പരിചയപ്പെടുത്തുന്നുണ്ട്. സൂറത്തുല്‍ അന്‍ബിയാഇല്‍ അല്ലാഹു പ്രവാചകന്‍മാരെ പരിചയപ്പെടുത്തുന്നതിപ്രകാരമാണ്. 'നമ്മുടെ കല്‍പനകള്‍ പിന്‍തുടരുന്ന ഒരു വിഭാഗമായി അവരെ നാം നിയോഗിച്ചു, നിസ്‌കാരം, നോമ്പ് , നിര്‍ബന്ധ ദാനം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും മറ്റു നന്‍മയുടെ വഴികളെക്കുറിച്ചും നാം അവര്‍ക്ക് ദിവ്യ ബോധനം നല്‍കുകയും ചെയ്തു. ഇത്തരം കല്‍പനകള്‍ പരിപൂര്‍ണ്ണമായി അംഗീകരിച്ച് അവര്‍ സദ്‌വ്യത്തരായി ജീവിച്ചു'.കൂടുതല്‍ വായിക്കാന്‍




