Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഹജ്ജ് കപ്പല്‍ സ്വാഗതാര്‍ഹം
മലപ്പുറം: കൊച്ചിയില്‍നിന്ന് കപ്പലില്‍ ഹജ്ജ് തീര്‍ഥാടകരെ കൊണ്ടുപോകുന്നതിന്റെ സാധ്യതകളെപ്പറ്റി പഠനം നടത്താനുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. യാത്രാസമയം കൂടുമെങ്കിലും കപ്പല്‍ യാത്രയ്ക്ക് ചെലവ് കുറയുമെന്നത് പാവപ്പെട്ടവര്‍ക്ക് ആശ്വാസകരമാണ്.അടുത്ത ഹജ്ജ് തീര്‍ഥാടനത്തിനുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ തീര്‍ഥാടനത്തെ പഠനവിധേയമാക്കി നിയമങ്ങളിലും നിബന്ധനകളിലും അനിവാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ കേന്ദ്ര-സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ ഇപ്പോഴേ ശ്രദ്ധിക്കണം. സര്‍ക്കാര്‍ ക്വാട്ടയില്‍ പോകുന്ന പ്രായം ചെന്നവര്‍ക്ക് മക്കയിലും മദീനയിലും ഹറമിനു സമീപം താമസസൗകര്യം ഏര്‍പ്പെടുത്തണം.