ശംസുല്‍ ഉലമ അനുസ്‌മരണസമ്മേളനം ആരംഭിച്ചു
കാസര്‍കോട് : SKSSF ബെളിഞ്ചം ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശംസുല്‍ ഉലമ അനുസ്‌മരണ സമ്മേളനവും ഇസ്ലാമിക ചരിത്ര കഥാപ്രസംഗവും ബെളിഞ്ച സിറാജ് ബിലാല്‍ നഗറില്‍ ആരംഭിച്ചു. പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് ബെളിഞ്ച സ്‌കൂള്‍ മാനേജര്‍ പൊസോളിഗ അബ്‌ദുല്ല ഹാജി പതാക ഉയര്‍ത്തി. ബെളിഞ്ച ഖത്തീബ് ഹനീഫ് ബദ്‌രിയുടെ അധ്യക്ഷതയില്‍ സമസ്‌ത ജില്ലമുശാവറ അംഗം ഇ.പി.ഹംസ്സത്തു സഅദി ഉദ്‌ഘാടനം ചെയ്‌തു. എസ്.കെ.എസ്.എസ്.എഫ് ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ക്ലസ്റ്റര്‍ പ്രസിഡണ്ട് ജലാലുദ്ദീന്‍ ദാരിമി ഫസലു റഹ്മാന്‍ ദാരിമി, അബ്‌ദുറഹ്മാന്‍ പള്ളം, അബ്‌ദുഖാദര്‍ ചമ്പ്രമഞ്ചാല്‍ , മുനീര്‍ അല്‍അന്‍സാര്‍ , മൊയ്‌തീന്‍ കുട്ടി ബൈരമുല, ഹസ്സന്‍ ദര്‍ഘാസ്, ബി.എം.അഷ്‌റഫ്, അബ്‌ദുല്ല ഗോളിക്കട്ട, അഷ്‌റഫ് ചമ്പ്രമഞ്ചാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.സുബൈര്‍ തോട്ടിക്കല്‍ ആന്റ് പാര്‍ട്ടി കഥാപ്രസംഗം അവതരിപ്പിച്ചു.





