'ആത്‌മീയത; ചൂഷണത്തിനെതിരെ ജിഹാദ്';
വിളംബര സമ്മേളനം ഇന്ന് (1)
തിരൂരങ്ങാടി : 'ആത്‌മീയത; ചൂഷണത്തിനെതിരെ ജിഹാദ്' എന്ന പ്രമേയത്തില്‍ SKSSF വിമോചന യാത്രയുടെ ഏരിയ വിളംബര സമ്മേളനം ഏപ്രില്‍ ഒന്നിന്. വൈകുന്നേരം നാലിന് ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി ക്യാംപസിലാണു വിളംബര സമ്മേളനം.
പരപ്പനങ്ങാടി, തിരൂരങ്ങാടി, യൂണിവേഴ്‌സിറ്റി മേഖലകളിലെ സമസ്‌ത, കീഴ്‌ഘടക പ്രവര്‍ത്തകര്‍, ഭാരവാഹികള്‍, മഹല്ല് നേതാക്കള്‍, ഖത്തീബ്, മുദരിസ്, സദര്‍ എന്നിവര്‍ പങ്കെടുക്കും. ടി.കെ.എം.ബാവ മുസ്‌ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, യു.ശാഫി ഹാജി, സത്താര്‍ പന്തല്ലൂര്‍, ജലീല്‍ സഖാഫി പുല്ലാര, സ്വലാഹുദ്ധീന്‍ ഫൈസി വെന്നിയൂര്‍, റഹീം മാസ്റ്റര്‍ ചുഴലി എന്നിവര്‍ പ്രസംഗിക്കും.




