Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
'ദര്‍ശന്‍ 12' ടെക്‌നിക്കല്‍ ഫെസ്റ്റ് നാളെ തുടങ്ങും
മലപ്പുറം: പെരിന്തല്‍മണ്ണ എം.ഇ.എ എന്‍ജിനിയറിങ് കോളേജിന്റെ ദശവാര്‍ഷികത്തോടനുബന്ധിച്ചുള്ള ദേശീയ ടെക്‌നിക്കല്‍ ഫെസ്റ്റും എക്‌സിബിഷനും 'ദര്‍ശന്‍ 12' ഒന്‍പതുമുതല്‍ 11 വരെ വേങ്ങൂരിലെ കോളേജ് കാമ്പസില്‍ നടക്കും. ഇതോടൊപ്പം ഓട്ടോ എക്‌സ്‌പോയും വിവിധ മത്സരങ്ങളും ഉണ്ടാകും.
ഐ.എസ്.ആര്‍.ഒ, ബി.എസ്.എന്‍.എല്‍, അനര്‍ട്ട്, പ്ലാനറ്റോറിയം, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ്, നേവല്‍ അക്കാദമി, കാര്‍ഷിക സര്‍വകലാശാല, സതേണ്‍ എയറോനോട്ടിക്കല്‍ എന്‍ജിനിയറിങ് കോളേജ് തുടങ്ങിയ വിവിധ സ്ഥാപനങ്ങള്‍ എക്‌സിബിഷനില്‍ പങ്കെടുക്കും. എയര്‍ഷോ, വെപ്പണ്‍ എക്‌സ്‌പോ, റോബോ വാര്‍ തുടങ്ങിയ പ്രത്യേക പരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. എം.ഇ.എ എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികള്‍ ഒരുക്കുന്ന സാങ്കേതിക പ്രദര്‍ശനവും വിവിധ എന്‍ജിനിയറിങ് കോളജുകളില്‍നിന്നുള്ള പ്രൊജക്ട് അവതരണവും മത്സരവും നടക്കും.
ഓട്ടോ എക്‌സ്‌പോയില്‍ മോഡിഫൈഡ് വാഹനങ്ങളുടെ പ്രദര്‍ശനവും മത്സരവും നടക്കും. എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥികള്‍ക്കായി ടെക്‌നിക്കല്‍, നോണ്‍ടെക്‌നിക്കല്‍ വിഭാഗങ്ങളിലും കലാവിഭാഗത്തിലും മത്സരങ്ങള്‍ നടക്കും. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ലിറ്റില്‍ ജീനിയസ് ക്വിസ് മത്സരം നടത്തും. 10ന് 10 മണിക്ക് സ്‌ക്രീനിങ് ടെസ്റ്റിനുള്ള രജിസ്‌ട്രേഷന്‍ നടക്കും. പ്രദര്‍ശനത്തിന് പ്രവേശനഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. ഒന്‍പതിന് 10 മണിക്കാണ് ഉദ്ഘാടനം. 
പത്രസമ്മേളനത്തില്‍ പ്രൊഫ. മുഹമ്മദ് ഇഖ്ബാല്‍, സാദിഖ് അലി, വിവേക് പി.എസ്, സി. മുഹമ്മദ് സാദിഖ്, അനൂപ് സി. അശോക് എന്നിവര്‍ പങ്കെടുത്തു.