Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഇസ്‌ലാമിക കലാമേള തുടങ്ങി
മുട്ടില്‍: സമസ്ത കേരള ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ 12-ാമത് ഇസ്‌ലാമിക കലാമേള വയനാട് മുസ്‌ലിം ഓര്‍ഫനേജില്‍ എം.വി.ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ.ടി.ഹംസ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഫൈസി പേരാല്‍, കെ.കെ. ഹനീഫ ഫൈസി, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, പനന്തറ മുഹമ്മദ്, കെ.അലി, മുജീബ് ഫൈസി, എം.കെ. ഇബ്രാഹിം മൗലവി എന്നിവര്‍ സംസാരിച്ചു. 14 റെയ്ഞ്ച് കലാമേളയില്‍ ഒന്നാമതെത്തിയ ആയിരത്തോളം പ്രതിഭകളാണ് സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍, വിഭാഗങ്ങളിലായി 60 വിഷയങ്ങളില്‍ മാറ്റുരയ്ക്കുന്നത്.