Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ഇസ്‌ലാമിക കലാമേള ആരംഭിച്ചു 
തളിപ്പറമ്പ്: ജില്ലാ ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ 12-ാമത് ഇസ്‌ലാമിക കലാമേള ആരംഭിച്ചു. മൗലനാ മാണിയൂര്‍ അഹമ്മദ് മൗലവിയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്തു. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. മൈക്കിള്‍ തരകന്‍ മുഖ്യാതിഥിയായിരുന്നു. റാശിദ് നിസാമി മുഖ്യ പ്രഭാഷണം നടത്തി. 
ടി.കെ.മുഹമ്മദ് മാസ്റ്റര്‍, കെ.വി.അബൂബക്കര്‍ ഹാജി, സി.പി.വി.അബ്ദുല്ല, മാണിയൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, അബ്ദുര്‍റഹ്മാന്‍ ഹൈതമി, അബ്ദുല്ല ഹാജി, സി.മുഹമ്മദ്കുഞ്ഞി, അബ്ദുല്‍അസീസ് ഹാജി, അബ്ദുസ്സമദ് മുട്ടം, എന്‍.പി.കുഞ്ഞാലി ബാഖവി, സി.കെ.മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുസ്സലാം ഇരിക്കൂര്‍, ലത്തീഫ് ഇടവചാല്‍ എന്നിവര്‍ പ്രസംഗിച്ചു. അബ്ദുശുക്കൂര്‍ ഫൈസി സ്വാഗതവും നൗശാദ് റഹ്മാനി നന്ദിയും പറഞ്ഞു. നേരത്തെ മാണിയൂര്‍ അബ്ദുള്‍റഹ്മാന്‍ ഫൈസി പതാക ഉയര്‍ത്തി. ജില്ലാ ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ഇസ്‌ലാമിക കലാമേള തളിപ്പറമ്പില്‍ എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യുന്നു