Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
കാറമേല്‍ മഖാം ഉറൂസ് നാളെ തുടങ്ങും 
പയ്യന്നൂര്‍: ഉത്തരമലബാറിലെ പ്രമുഖ സിയാറത്ത് കേന്ദ്രമായ പയ്യന്നൂര്‍ കാറമേലിലെ മഖാം ഉറൂസ് 18 മുതല്‍ 22 വരെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 18ന് രാവിലെ എട്ടിന് മഖാം സിയാറത്തിന് മൗലാന മാണിയൂര്‍ അഹമ്മദ്മൗലവി നേതൃത്വം നല്‍കും. 8.30ന് കാറമേല്‍ മുസ്‌ലീം ജമാഅത്ത് പ്രസിഡന്റ് എന്‍.അബ്ദുള്‍അസീസ് ഹാജി പതാക ഉയര്‍ത്തും. രാത്രി 7.30ന് കെ.മുഹമ്മദ് മുസ്തഫയുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സലാഹുദ്ദീന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തും. 19ന് അബ്ദുസമദ് പൂക്കോട്ടൂരും 20ന് റഹ്മത്തുള്ള അല്‍ഖാസിമും മുഖ്യപ്രഭാഷണം നടത്തും.
 21ന് മതപ്രഭാഷണം, മൗലീദ് പാരായണം, അന്നദാനം എന്നിവയുണ്ടാകും. രാത്രി 7.30ന് സമാപനസമ്മേളനം കെ.സി.കെ.അബ്ദുള്‍കരീം ഹാജിയുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ദിഖ്‌റ് ദുആ മജിലിസിനും കൂട്ടുപ്രാര്‍ഥനയ്ക്കും കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ കെ.മുഹമ്മദ്മുസ്തഫ, ജനറല്‍ കണ്‍വീനര്‍ എം.അബ്ദുള്ള, ഖത്തീബ് ഷാജിഹുല്‍ ഷമീര്‍ അല്‍ അസ്ഹരി, കണ്‍വീനര്‍ സി.എച്ച്. യാസിന്‍, ജമാഅത്ത് വൈസ് പ്രസിഡന്റ് കെ.സി.കെ.അബ്ദുള്‍കരീം ഹാജി എന്നിവര്‍ പങ്കെടുത്തു.