Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ്: സെമിനാറുകള്‍ നടത്തി 
 ചട്ടഞ്ചാല്‍: മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് 19 ാം വാര്‍ഷിക സനദ്ദാന സമ്മേളനത്തിന്റെ ഭാഗമായി വിവിധ സെമിനാറുകള്‍ നടത്തി. പൈതൃകം, സാംസ്‌കാരികം, ചരിത്രം സെമിനാര്‍ കെ.എം. ഷാജി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കെ.മൊയ്തീന്‍ കുട്ടി ഹാജി അധ്യക്ഷനായി. പ്രൊഫ. ഒമാനൂര്‍ മുഹമ്മദ് വിഷയാവതരണം നടത്തി. ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍, യു.എം.അബ്ദുര്‍റഹ്മാന്‍ മൗലവി, എം.എ. ഖാസിം മുസ്‌ലിയാര്‍, സി.ടി.അഹ്മദലി, കെ.കെ,അബ്ദുല്ല ഹാജി ഖത്തര്‍, പാദൂര്‍ കുഞ്ഞാമു ഹാജി, ടി.ഡി.അബ്ദുള്‍റഹ്മാന്‍ ഹാജി, ടി.ഡി.അഹ്മദ് ഹാജി, ഇബ്രാഹിം ദാരിമി, സ്വാലിഹ് , പി.ബി.അബ്ദുള്‍റസാഖ് എം.എല്‍.എ. ചെര്‍ക്കളം അബ്ദുല്ല, അഡ്വ. സി.എന്‍.ഇബ്രാഹിം, ശംസുദ്ധീന്‍ ഫൈസി, കണ്ണൂര്‍ അബ്ദുല്ല, ചെര്‍ക്കളം അഹ്മദ് മുസ്‌ലിയാര്‍, ഹമീദ് കുണിയ, ജലീല്‍ കടവത്ത്, ഇബ്രാഹിം കുണിയ, സ്വാലിഹ് ഹാജി ബേക്കല്‍, ദൃശ്യ മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. 
 രാവിലെ നടന്ന ഫിഖ്ഹ് സെമിനാര്‍ അബ്ദുല്‍ ജബാര്‍ മുസ്‌ലിയാര്‍ മിത്തബയലിന്റെ അധ്യക്ഷതയില്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പി.കെ.പി.അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഖാസി ത്വാഖാ അഹ്മദ് മൗലവി, എം.എസ്.തങ്ങള്‍ മദനി, ജമാലുദ്ധീന്‍ ഫൈസി, ഇ.പി.ഹംസത്തു സഅദി, എന്നിവര്‍ സംസാരിച്ചു. 
 ജാഫര്‍ ഹുദവി ഇന്ത്യനൂര്‍ ജാഫര്‍ ഹുദവി കൊളത്തൂര്‍ , മുസ്തഫാ ഹുദവി അരൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. യോഗത്തിന് അന്‍വര്‍ ഹുദവി സ്വാഗതവും ഇസ്മായില്‍ ഹുദവി നന്ദിയും പറഞ്ഞു. പ്രവാസി സംഗമം ടി.ഡി.അഹ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ഖത്തര്‍ ശാഫി ഹാജി നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. ഖാസി ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍, യു.എം.അബ്ദുര്‍റഹ്മാന്‍ മൗലവി, കെ.മൊയ്തീന്‍ കുട്ടി ഹാജി, കെ.കെ.അബ്ദുല്ല ഹാജി ഖത്തര്‍, സ്വാലിഹ് മാസ്റ്റര്‍, ചെര്‍ക്കള അഹ്മദ് മുസ്‌ലിയാര്‍, ഇബ്രാഹിം മുസ്‌ലിയാര്‍ കാഞ്ഞങ്ങാട്, അബാസ് കുന്നില്‍ എന്നിവര്‍ സംസാരിച്ചു. 
വിവിധ ക്ലാസുകള്‍ എം.എ.ഖാസിം മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് അബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പിണങ്ങോട് അബൂബക്കര്‍ , മുസ്തഫാ അശ്‌റഫി കക്കുപ്പടി എന്നിവര്‍ വിഷയം അവതരിപ്പിച്ചു.