പുളിങ്ങോം മഖാം ഉറൂസ് 26 മുതല്‍
ചെറുപുഴ: പ്രസിദ്ധമായ പുളിങ്ങോം മഖാം ഉറൂസ് 26 മുതല്‍ 30 വരെ നടക്കും. 26ന് രാവിലെ ഒന്‍പതിന് താജുല്‍ ഇസ്‌ലാം ജമാ അത്ത് കമ്മിറ്റി പ്രസിഡന്റ് ടി.വി.അബ്ദുല്‍ ഖാദര്‍ ഹാജി പതാക ഉയര്‍ത്തും. ഉച്ചകഴിഞ്ഞ് രണ്ടിന് കുടുംബ സംഗമം കേരള വഖഫ് ബോര്‍ഡ് മെമ്പര്‍ അഡ്വ. പി.വി.സൈനുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. അറക്കല്‍ അബ്ദുള്‍ റസാഖ് ദാരിമി മുഖ്യപ്രഭാഷണം നടത്തും. പി.കെ.അബൂബക്കര്‍ ഫൈസി തലമുറകളെ ആദരിക്കും. നാലിന് സ്വലാത്ത് മജ്‌ലിസിന് അബ്ദുല്‍ ബാരിഫൈസി നേതൃത്വം നല്‍കും. ഏഴിന് കടയക്കരപ്പള്ളി സന്ദര്‍ശനത്തിന് ഉമര്‍ദാരിമി നേതൃത്വം നല്‍കും. ഇ.കെ.ഉസ്മാന്‍ വഹബി മതപ്രഭാഷണം നടത്തും. 9.30 മുതല്‍ ദഫ് മത്സരം.
27 ന് ഉച്ചകഴിഞ്ഞ് ഒന്നിന് ഖത്തംദു ആയ്ക്ക് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നേതൃത്വം നല്‍കും. വൈകുന്നേരം ഏഴിന് ദിക്ര്‍ ഹല്‍ഖയ്ക്ക് ശൈഖു ന ത്വാഖാ അഹമ്മദ് മൗലവി നേതൃത്വം നല്കും. അന്‍വര്‍ ഹുദവി പുല്ലൂര്‍ ഉദ്‌ബോധനം നടത്തും.
28ന് ശനിയാഴ്ച രാവിലെ 10ന് കുരുടന്‍ചാല്‍ ശുഹദാ സന്ദര്‍ശനത്തിന് ഹാജി എന്‍.എം.ഇബ്രാഹിം മൗലവി നേതൃത്വം നല്‍കും. കൂട്ടു പ്രാര്‍ഥനയ്ക്ക് സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍ അല്‍ അസ്ഹരി പട്ടാമ്പി നേതൃത്വം നല്‍കും. 7.30ന് ബുര്‍ദ്ദ മജ്‌ലിസിന് ശുക്കൂര്‍ ഫൈസി നേതൃത്വം നല്‍കും. രാത്രി ഒന്‍പതിന് ഡോ. എം.എം.ബഷീര്‍ മൗലവിയുടെ പ്രഭാഷണം.
29ന് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകുന്നേരം നാലിന് സൗഹൃദ സംഗമം.കൃഷിമന്ത്രി കെ.പി.മോഹനന്‍, കെ.സുധാകരന്‍ എം.പി., സി.കൃഷ്ണന്‍ എം.എല്‍.എ., കെ.എം.ഷാജി എം.എല്‍.എ. എന്നിവര്‍ പങ്കെടുക്കും. ഉമര്‍ ഹുദവി പ്രഭാഷണം നടത്തും.
രാത്രി എട്ടിന് സമാപന സമ്മേളനത്തില്‍ സയ്യിദ് ഹാഷിം കുഞ്ഞിതങ്ങള്‍ അധ്യക്ഷനാകും. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഫരീദ് റഹ്മാനി കാളികാവ് മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12ന് കൂട്ടുപ്രാര്‍ഥനയ്ക്ക് പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. താജുല്‍ ഇസ്‌ലാം ജമാ അത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി എ.ജി.മുത്തലിബ് സ്വാഗതം പറയും. സമാപന ദിവസമായ തിങ്കളാഴ്ച വൈകുന്നേരം നാലിന് മൗലീദ് പാരായണം.




