ദാറുല്‍ ഖുര്‍ആന്‍ സമ്മേളനം ഇന്നു തുടങ്ങും
മുക്കം: പാഴൂര്‍ ദാറുല്‍ ഖുര്‍ആന്‍ വാര്‍ഷികസമ്മേളനം 26, 27, 28 ദിവസങ്ങളില്‍ കാമ്പസ്സില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 26-ന് വൈകിട്ട് ഏഴു മണിക്ക് പാണക്കാട് അബാസലി ശിഹാബ്തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍ മുഖ്യ പ്രഭാഷണം നടത്തും.
27-ന് രാവിലെ സ്ത്രീ സന്ദര്‍ശനം, വനിതാ സംഗമം എന്നിവ നടക്കും. വനിതാസംഗമം ജില്ലാ പഞ്ചായത്തംഗം പി.ടി.എം. ഷറഫുന്നിസ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പാണക്കാട് റശീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ., അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ. എന്നിവര്‍ സംബന്ധിക്കും.
28-ന് രാവിലെ ഉമറാസംഗമം നടക്കും. വൈകിട്ട് നടക്കുന്ന ഇന്റലക്ച്വല്‍ മീറ്റ് പാണക്കാട് മുനവ്വറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി മഞ്ഞളാംകുഴി അലി മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ ഹയ്യ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രസംഗിക്കും.
പത്രസമ്മേളനത്തില്‍ വി.എം. ഉസ്സന്‍കുട്ടി, എ. അബ്ദുല്ല ബാഖവി, കെ. മോയിന്‍കുട്ടി, എം.കെ. അബ്ദുറഹിമാന്‍, സി.എ. ശുക്കൂര്‍, ഇ.സി. ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.




