ദാറു സ്വലാഹ് വാര്‍ഷികം നാളെ തുടങ്ങും
മുക്കം: കാരമൂല ദാറുസ്വലാഹ് ഇസ്‌ലാമിക് അക്കാദമിയുടെ വാര്‍ഷിക സമ്മേളനം 29 മുതല്‍ മെയ് ഒന്നുവരെ നടക്കും. 29-ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. റഹ്മത്തുള്ളഖാസിമി മൂത്തേടം മുഖ്യപ്രഭാഷണം നടത്തും. എം.ഐ. ഷാനവാസ് എം.പി. മുഖ്യാഥിതിയായിരിക്കും.
30-ന് സമ്മേളനം വാവാട് കുഞ്ഞിക്കോയ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. സി. മോയിന്‍കുട്ടി എം.എല്‍.എ. മുഖ്യാതിഥിയായിരിക്കും. ചൊവ്വാഴ്ചയാണ് ആത്മീയ സമ്മേളനം.




