Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
റെയ്ഞ്ച് സമ്മേളനം സമാപിച്ചു
 കൊടുവള്ളി: ഒരു വര്‍ഷം നീണ്ടുനിന്ന ആരാമ്പ്രം റെയ്ഞ്ച് ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ 30-ാം വാര്‍ഷികാഘോഷ പരിപാടികള്‍ സമാപിച്ചു. സമാപന സമ്മേളനം പാണക്കാട് സയ്യിദ് അബാസ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ത്വാഹാ ജിഫ്രി തങ്ങള്‍ അധ്യക്ഷതവഹിച്ചു. റെയ്ഞ്ച് ഭാരവാഹികളായ സി. ഇബ്രാഹിം കുട്ടി മുസ്‌ല്യാര്‍, കെ. അബൂബക്കര്‍ മൗലവി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വി.എം. ഉമ്മര്‍ എം.എല്‍.എ അനമോദന പ്രഭാഷണം നടത്തി. മലയമ്മ അബൂബക്കര്‍ ഫൈസി, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം, എന്‍.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഫൈസല്‍ ഫൈസി മടവൂര്‍ സ്വാഗതവും അഷ്‌റഫ് ദാരിമി ചക്കാലക്കല്‍ നന്ദിയും പറഞ്ഞു. നേരത്തേ നടന്ന ഉലമ സംഗമത്തില്‍ യു.കെ. അബ്ദുല്ലത്തീഫ് മൗലവി വിഷയം അവതരിപ്പിച്ചു.