Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
സമസ്ത എംപ്ലോയീസ് സംസ്ഥാന നേതൃ ക്യാമ്പ് 5,6 തീയ്യതികളില്‍ എറണാകുളത്ത് 
 കൊച്ചി: സമസ്ത കേരള മുസ്ലീം എംപ്ലോയീസ് അസോസിയേഷന്‍ (SK MEA) സംസ്ഥാന നേതൃക്യാമ്പ് ഏപ്രില്‍ 5, 6 തീയ്യതികളില്‍ എറണാകുളം കാക്കനാട് വെച്ച് നടക്കും. പരിപാടി ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവെഴ്സിറ്റി ഭൌതീക വിഭാഗം തലവന്‍ ഡോ. യു വി കെ മുഹമ്മദിന്റെ അദ്ധ്യക്ഷതയില്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഉല്‍ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുഷവറാ മെമ്പര്‍ എം എ മുഹയുദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ മുഖ്യപ്രഭാഷണം നടത്തും. ശ്രീ ബന്നി ബഹാന്‍ എം എല്‍ എ സംബന്ധിക്കും. തുടര്‍ന്ന് നടക്കുന്ന വിവിധ സെമിനാറുകളില്‍ പ്രൊഫ. ഒമാനുര്‍ മുഹമ്മദ്, എന്‍ കെ അലി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സലാം ഫൈസി അടിമാലി, മുസ്തഫ മാസ്റ്റെര്‍ മുണ്ടുപാറ, പി കെ ജലീല്‍, കബീര്‍ എന്നിവര്‍ ക്ലാസ് അവതരിപ്പിക്കും. സമാപന സമ്മേളനം ടി എ അഹമ്മദ് കബീര്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്യും. കാസര്‍കോട്‌നിന്ന് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ഡോ മുഹമ്മദ്, അസ്‌ലം, ഡോ. ബഷീര്‍, പ്രൊഫ. സി എച്ച് ബഷീര്‍, യാസര്‍ അറാഫത്ത്, നാസിര്‍, സിറാജൂദീന്‍ നൗഫല്‍ നെക്രാജെ സംബന്ധിക്കും.