Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
ജാമിഅഃ നൂരിയ്യ അറബിക് കോളേജ് ഗോള്‍ഡന്‍ ജൂബിലി
 സംസ്ഥാന മുദര്‌രിസ് സമ്മേളനം മെയ് 9ന്
 പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജ് ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടത്തപ്പെടുന്ന സംസ്ഥാന മുദര്‌രിസ് സമ്മേളനം മെയ് 9ന് ബുധനാഴ്ച കാലത്ത് 11 മണിക്ക് ജാമിഅഃ കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. സംസ്ഥാനത്തെ പള്ളിദര്‍സുകളുടെ ശാക്തീകരണവുമായി ബന്ധപ്പെട്ട സുപ്രധാന ചര്‍ച്ചകള്‍ക്ക് സമ്മേളനം വേദിയാകും. മുസ്‌ലിം കേരളത്തിന്റെ സാമൂഹിക വൈജ്ഞാനിക മേഖലകളില്‍ പള്ളിദര്‍സുകളും മുദര്‌രിസുമാരും സൃഷ്ടിച്ച പരിവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ പള്ളിദര്‍സുകളെ വ്യവസ്ഥാപിതവും കാര്യക്ഷമവുമാക്കാനുള്ള ഈ നടപടികള്‍ സമ്മേളനം രൂപം നല്‍കും. പാണക്കാട് ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ ജാമിഅഃ ജനറല്‍ സെക്രട്ടറി സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, പി.പി മുഹമ്മദ് ഫൈസി, ഹാജി കെ. മമ്മദ് ഫൈസി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.