എസ്.കെ.എസ്.എസ്.എഫ്. വിമോചന യാത്ര പ്രഖ്യാപന സമ്മേളനം
കമ്പളക്കാട്: എസ്.കെ.എസ്.എസ്.എഫ്. വിമോചന യാത്രയുടെ കമ്പളക്കാട് മേഖലാ പ്രഖ്യാപന സമ്മേളനം ഹാരിസ് ബാഖവി കമ്പളക്കാട് ഉദ്ഘാടനം ചെയ്തു.
ഷംസുദ്ദീന്‍ റഹ്മാനി അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ റഹ്മാനി, കെ. മുഹമ്മദ്കുട്ടി ഹസനി, അബ്ദുനാസിര്‍ ദാരിമി, എം.കെ. മൊയ്തു, വി.പി. മൊയ്തുഹാജി, എം.കെ. സുലൈമാന്‍ മൗലവി, കെ.എ. നാസിര്‍ മൗലവി, കെ.പി. കുഞ്ഞിക്കോയ തങ്ങള്‍, എം.എം. ത്വാഹിര്‍എന്നിവര്‍ സംസാരിച്ചു. ഏപ്രില്‍ 21ന് രണ്ടുമണിക്ക് കമ്പളക്കാട്ട് എത്തുന്ന വിമോചനയാത്രയ്ക്ക് സ്വീകരണം നല്കുവാന്‍ എം.കെ. മൊയ്തു ചെയര്‍മാനും കെ.എ. നാസിര്‍ മൗലവി ജനറല്‍ കണ്‍വീനറും വി.പി. മൊയ്തു ഹാജി ട്രഷററുമായി സംഘാടക സമിതി രൂപവത്കരിച്ചു.




