പള്ളി പണിയാന്‍ പിരിവെടുക്കുന്നവര്‍ വിശ്വാസത്തെ കച്ചവടവത്കരിക്കുന്നു:അബ്ദുള്‍ ഹമീദ് ഫൈസി
തൊടുപുഴ:പള്ളിപണിയാന്‍ പിരിവെടുക്കുന്നവര്‍ വിശ്വാസം കച്ചവടവത്കരിക്കുകയാണെന്ന് എസ്.വൈ.എസ്.സംസ്ഥാന സെനക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന വിമോചനയാനത്രയ്ക്ക് തൊടുപുഴ മങ്ങാട്ടുകവലയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി നപ്രകാശിപ്പിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം.
നീതിമാന്മാരും സത്യസന്ധരും, ധാര്‍മ്മികബോധം ഉള്ളവരുമായി ജീവിക്കാന്‍ ബാധ്യതയുള്ളവരാണ് ഇസ്‌ലാം. എന്നാല്‍ ഇസ്‌ലാമിനെ ഇതരമതസ്ഥര്‍ പോലും വെറുക്കുന്ന തരത്തില്‍ സംഘടനാപരമായ നശ്രമം നടക്കുന്നു.
ഇത്തരംനശ്രമങ്ങള്‍ക്കെതിരെ ബോധവത്കരണം നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. എസ്.കെ.എസ്.എസ്.എഫ് ജില്ലാ നപ്രസിഡന്റ് അബ്ദുള്‍ ജലീല്‍ ഫൈസി അധ്യക്ഷതവഹിച്ചു.
സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ജസീര്‍ ദാരിമി, എസ്.വൈ.എസ്. ജില്ലാ നപ്രസിഡന്റ് കെ.ഇ.മുഹമ്മദ് മുസ്‌ലിയാര്‍, നാസര്‍ സഖാഫി പടിഞ്ഞാറേത്തറ, ജാബിര്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ നപ്രസംഗിച്ചു.





