സമസ്ത നാദാപുരം മണ്ഡലം സമ്മേളനം ഇന്ന് തുടങ്ങും
നാദാപുരം: 'ആത്മീയത: ചൂഷണത്തിനെതിരെ ജിഹാദ്' എന്ന പ്രമേയവുമായി നടക്കുന്ന സമസ്ത നാദാപുരം മണ്ഡലം സമ്മേളനവും എസ്.കെ.എസ്.എസ്.എഫ്. വിമോചന യാത്രാസ്വീകരണവും 19, 20 തീയതികളില്‍ നാദാപുരത്ത് നടക്കും.
19-ന് വൈകുന്നേരം ആറിന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്തഫ അഷ്‌റഫി കക്കുപ്പടി പ്രഭാഷണം നടത്തും.
20-ന് വൈകുന്നേരം നാലിന് നടക്കുന്ന പരിപാടിയില്‍ കോഴിക്കോട് ഖാസി മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍, അബ്ദുസമദ് പൂക്കോട്ടൂര്‍ എന്നിവര്‍ പങ്കെടുക്കും. വൈകിട്ട് ഏഴിന് അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവിന്റെ നേതൃത്വത്തില്‍ നാദാപുരത്ത് എത്തിച്ചേരുന്ന എസ്.കെ.എസ്.എസ്.എഫ്. വിമോചന യാത്രാ സ്വീകരണ പരിപാടിയില്‍ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.




