പിന്നോക്കാവസ്ഥ പരിഹരിക്കുകയെന്നത് എം.ഐ.സിയുടെ ദൗത്യം : മുനവ്വറലി ശിഹാബ് തങ്ങള്‍
മാഹിനാബാദ് : ഒരു കാലത്ത് വിജ്ഞാന രംഗത്ത് അതിനിപുണരായിരുന്ന മുസ്‌ലിംകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുവാന്‍ ഊര്‍ജിത ശ്രമങ്ങള്‍ കൂടിയേ തീരൂവെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് 19-ാം വാര്‍ഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എം.ഐ.സി പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള മഹത്തായ ദൗത്യത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. വിജ്ഞാനത്തില്‍ അധിഷ്‌ഠിതമായി വളരുകയെന്ന ഇസ്‌ലാമിന്‍റെ സന്ദേശമാണ് അതുയര്‍ത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എം.ഐ.സി 19-ാം വാര്‍ഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ സമ്മേളന സുവനീര്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ വേദിയില്‍ വെച്ച് മെട്രോ മുഹമ്മദ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്‌തു. ഖാസി ത്വാഖാ അഹ്‌മദ് മൗലവി അദ്ധ്യക്ഷം വഹിച്ചു. യു.എം അബ്‌ദുല്‍റഹ്‌മാന്‍ മൗലവി, കെഎസ് അലി തങ്ങള്‍ കുമ്പോല്‍, ഖാസി ഇ.കെ മഹ്‌മൂദ് മുസ്‌ലിയാര്‍, എം.എസ് തങ്ങള്‍ മദനി, ചെര്‍ക്കള അഹ്‌മദ് മുസ്‌ലിയാര്‍, കെ. മൊയ്‌തീന്‍ കുട്ടി ഹാജി, മുന്‍മന്ത്രി ചെര്‍ക്കളം അബ്‌ദുല്ല, പി.ബി അബ്‌ദുല്‍ റസാഖ് എം.എല്‍.എ, മുന്‍മന്ത്രി സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഇ. ചന്ദ്രശേഖര്‍ എം.എല്‍.എ, കെ.എം സൈനുദ്ദീന്‍ ഹാജി, സ്വാലിഹ് മുസ്‌ലിയാര്‍, ഇബ്രാഹീം മുസ്‌ലിയാര്‍ കാഞ്ഞങ്ങാട്, ശംസുദ്ദീന്‍ ഫൈസി, പാദൂര്‍ കുഞ്ഞാമു ഹാജി, ഖത്തര്‍ ഇബ്രാഹീം ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി പാക്യാര, ടി.ഡി അഹ്‌മദ് ഹാജി, ജലീല്‍ കടവത്ത്, റഷീദ് ബെളിഞ്ചം, ടി.കെ ഉമര്‍ കുഞ്ഞി തെക്കില്‍, ശാഫി തൈര, മല്ലം സുലൈമാന്‍ ഹാജി, റഫീഖ് അങ്കക്കളരി, ഇബ്രാഹീം മണ്യ, മിഅ്‌റാജ് നൗശാദ് കളനാട്, പി.വി അബ്‌ദുസ്സലാം ദാരിമി ആലംപാടി, ശാഫി കട്ടക്കാല്‍, അന്‍വര്‍ ഹുദവി മാവൂര്‍, എംപി മുഹമ്മദ് ഫൈസി ചേരൂര്‍, ശാഫി ഹാജി ബേക്കല്‍, അഡ്വ. സി.എന്‍ ഇബ്രാഹീം, ചെറുകോട് അബ്‌ദുല്ല കുഞ്ഞി ഹാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.





