എസ്.കെ.എസ്.എസ്.എഫ്. വിമോചന യാത്രയ്ക്ക് ജില്ലയില്‍ സ്വീകരണം
വടകര: ആത്മീയചൂഷണത്തിനെതിരെ ജിഹാദ് എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫിന്റെ നേതൃത്വത്തില്‍ മംഗലാപുരത്തുനിന്ന് ആരംഭിച്ച വിമോചനയാത്രയ്ക്ക് വടകരയില്‍ സ്വീകരണം നല്‍കി.
അബ്ദുള്‍ഹമീദ് ഫൈസി അമ്പലക്കടവ് നയിക്കുന്ന ജാഥയെ അടയ്ക്കാത്തെരു ജങ്ഷനില്‍നിന്ന് സ്വീകരിച്ചാണ് കോട്ടപ്പറമ്പിലേക്ക് ആനയിച്ചത്. സ്വീകരണപരിപാടി സി.വി.എം. വാണിമേല്‍ ഉദ്ഘാടനം ചെയ്തു.
വില്യാപ്പള്ളി ഇബ്രാഹിം മുസ്‌ല്യാര്‍ അധ്യക്ഷതവഹിച്ചു. മുഹമ്മദ് മൗലവി പടിഞ്ഞാറത്തറ, ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസര്‍ഫൈസി കൂടത്തായ്, സി.പി. ശംസുദ്ദീന്‍ ഫൈസി, മിര്‍ഷാദ് ഖമാനി, കെ.എം. കുഞ്ഞമ്മദ് മുസ്‌ല്യാര്‍, വരയാലില്‍ മൊയ്തുഹാജി, ഇ.ടി.കെ. മൂസഹാജി. പി.കെ. നിസാര്‍, എം.സുബൈര്‍ഹാജി, കോറോത്ത് നവാസ്, കുന്നത്ത് മൊയ്തു, പുത്തൂര്‍ അസീസ്, വി.അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. ജാഥാ ലീഡര്‍ അബ്ദുള്‍ഹമീദ് ഫൈസി നന്ദി പറഞ്ഞു.




