മഹല്ല് ഫെഡറേഷന്‍ കാമ്പയിന്‍ വിജയിപ്പിക്കും
കാഞ്ഞങ്ങാട്: ധൂര്‍ത്തിനും ദുര്‍വ്യയത്തിനും സാംസ്‌കാരിക ജീര്‍ണതയ്ക്കും ധാര്‍മിക മൂല്യശോഷണത്തിനുമെതിരെ സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്‍ ആവിഷ്‌കരിച്ച കാമ്പയിന്‍ വിജയിപ്പിക്കണമെന്ന് ചെര്‍ക്കളം അബ്ദുല്ല അഭ്യര്‍ഥിച്ചു.
കാഞ്ഞങ്ങാട് മണ്ഡലം സുന്നി മഹല്ല് ഫെഡറേഷന്‍ ജനറല്‍ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.മുഹമ്മദ്കുഞ്ഞി അധ്യക്ഷതവഹിച്ചു. ജില്ലാ ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, എ.ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത് പ്രസംഗിച്ചു. ഭാരവാഹികള്‍: മുബാറക് ഹസൈനാര്‍ ഹാജി (പ്രസി.), അബൂബക്കര്‍ (വൈ. പ്രസി.), വണ്‍ഫോര്‍ അബ്ദുറഹ്മാന്‍ (ജന. സെക്ര.), സി.എം.ഖാദര്‍ ഹാജി (ജോ. സെക്ര.), എ.പി.അഹമ്മദ് ചിത്താരി, ഷൗക്കത്തലി തായല്‍ (ഖജാ.).




