പരിയാരം മഖാം ഉറൂസ് തുടങ്ങി
മട്ടന്നൂര്‍: പരിയാരം മഖാം ഉറൂസിന് പതാക ഉയര്‍ത്തലോടെ തുടക്കമായി. യു.കെ.യൂസഫ് പതാക ഉയര്‍ത്തി. അബ്ദുള്ള ഫൈസി ഇര്‍ഫാനി ഉറൂസ് ഉല്‍ഘാടനം നിര്‍വഹിച്ചു.
26 മുതല്‍ രാത്രി 7.30ന് പ്രഭാഷണങ്ങള്‍ ഉണ്ടാകും
സമാപനദിവസം 29ന് വൈകിട്ട് നടക്കുന്ന സ്വലാത്ത് മജ്‌ലിസിന് മുസ്തഫ ഹുദവി ആക്കോട് നേതൃത്വംനല്‍കും.
തുടര്‍ന്ന് നടക്കുന്ന ദിഖ്‌റ് ദുആ മജ്‌ലിസോടെ ഉറൂസിന് സമാപനമാകുമെന്ന് ഭാരവാഹികളായ ഷൂക്കൂര്‍ ആലമ്പത്ത്, വി.ഇസ്മായില്‍, എം.കെ.മുഹമ്മദ്, സി.യൂസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.




