Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പുളിങ്ങോം മഖാം ഉറൂസില്‍ ഖത്തം ദുഅ
പെരിങ്ങോം: പുളിങ്ങോം മഖാം ഉറൂസില്‍ ഖത്തംദുഅ നടത്തി. ജുമഅ നിസ്‌കാരനന്തരം നടന്ന ചടങ്ങിന് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കി. മഗ്‌രിബ് നിസ്‌കാരത്തിനുശേഷം നടന്ന ദിഖ്ര്‍ ഹല്‍ഖക്ക് ശൈഖുനാത്വാഖാ അഹമ്മദ് മൗലവി നേതൃത്വം നല്‍കി. അന്‍വര്‍ ഹുദവി പുല്ലൂര്‍ ഉദ്‌ബോധനം നടത്തി. മൂന്നാംദിവസമായ ശനിയാഴ്ച രാവിലെ 9ന് കുരുടന്‍ചാല്‍ ശുഹദാക്കളുടെ മഖ്ബറ സന്ദര്‍ശിക്കും.
മഖാമില്‍ നടക്കുന്ന പ്രാര്‍ത്ഥനക്ക് സയ്യിദ് ഹുസൈന്‍ കോയമ്മതങ്ങള്‍ അല്‍ അസ്ഹരി പട്ടാമ്പി നേതൃത്വം നല്‍കും. മഗ്‌രിബിന് നടക്കുന്ന ബുര്‍ദ മജ്‌ലിസിന് ശുക്കൂര്‍ ഫൈസി നേതൃതം നല്‍കും. രാത്രിയില്‍ ഡോ. എം.എം.ബഷീര്‍ മൗലവി കൊല്ലം മുഖ്യപ്രഭാഷണം നടത്തും. ഉറൂസിന്റെ പ്രധാന ദിവസമായ ഞായര്‍ ളുഹര്‍ നമസ്‌കാരശേഷം അന്നദാനകര്‍മം നടക്കും. തുടര്‍ന്ന് നടക്കുന്ന സൗഹൃദ സംഗമം കൃഷിമന്ത്രി കെ.പി.മോഹനന്‍ ഉദ്ഘാടനം ചെയ്യും.