Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
‘വിമോചനയാത്ര’; ലൈവ്‌ സംപ്രേഷണം നാളെ മനാമ സമസ്‌താലയത്തില്‍
 മനാമ: ‘ആത്മീയത; ചുഷണത്തിന്നെതിരെ ജിഹാദ്‌’ എന്ന പ്രമേയത്തില്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ സംസ്ഥാന കമ്മറ്റി ഏപ്രില്‍ 18 മുതല്‍ നടത്തിവരുന്ന വിമോചനയാത്ര പൊതുസമ്മേളനത്തോടെ നാളെ(30, തിങ്കള്‍) തിരുവന്തപുരത്ത്‌ സമാപിക്കും. മത–രാഷ്‌ട്രീയ രംഗത്തെ പ്രമുഖരും വിഘടിത വിഭാഗം വിട്ട്‌ സമസ്‌തയില്‍ ചേരുന്നവരുമള്‍പ്പെടെ പങ്കെടുക്കുന്ന സമാപന- പൊതു സമ്മേളനത്തിന്റെ തല്‍സമയ സംപ്രേഷണം തിങ്കളാഴ്‌ച ഉച്ചക്കു 2 മണിമുതല്‍ മനാമ സമസ്‌താലയത്തില്‍ ഉണ്ടായിരിക്കുമെന്ന്‌ മനാമ സമസ്‌ത ഓഫീസില്‍ നിന്നറിയിച്ചു. കൂടാതെ 24 മണിക്കൂറും ഇന്റര്‍നെറ്റില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂം വഴിയും മൊബൈലിലെ ഇന്റര്‍നെറ്റ്‌ റേഡിയോ വഴിയും തല്‍സമയ സംപ്രേഷണം ലഭ്യമായിരിക്കും.