കാന്തപുരത്തിന് മാനവികത പറയാന്‍ അര്‍ഹതയില്ല- എസ്.കെ.എസ്.എസ്.എഫ്
എരമംഗലം: തിരുകേശത്തിന്റെ പേരില്‍ മുസ്‌ലിംകളെ ആത്മീയമായി ചൂഷണം ചെയ്യുന്ന കാന്തപുരത്തിന് മാനവികത പറയാന്‍ അര്‍ഹതയില്ലെന്ന് എസ്.കെ.എസ്.എസ്.എഫ്. പൊന്നാനി, എടപ്പാള്‍ മേഖലാ കമ്മിറ്റികളുടെ സംയുക്ത യോഗം പ്രസ്താവിച്ചു. തിരുകേശവിവാദം പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാവാതിരിക്കാനാണ് കാന്തപുരം കേരളയാത്ര നടത്തുന്നതെന്നും യോഗം ആരോപിച്ചു.
ഖാസിം ഫൈസി പോത്തനൂര്‍, ശഹീര്‍ അന്‍വരി പുറങ്ങ്, റഫീഖ് ഫൈസി തെങ്ങില്‍, അസ്‌ലം ഐലക്കാട്, ഇബ്രാഹിം അസ്ഹരി, അസിഫ് മാരാമുറ്റം, റാഫി പെരുമുക്ക്, നാസര്‍ അന്‍വരി എന്നിവര്‍ പ്രസംഗിച്ചു.




