എസ്.കെ.എസ്.എസ്.എഫ് വിമോചന യാത്രയ്ക്ക് ഉജ്ജ്വല സ്വീകരണം
എരമംഗലം: എസ്.കെ.എസ്.എസ്.എഫ് വിമോചന യാത്രയ്ക്ക് പൊന്നാനി ചമ്രവട്ടം ജങ്ഷനില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് പ്രസംഗിച്ചു. വാഹനങ്ങളുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലെത്തിയ ജാഥാ നായകര്‍ക്ക് വിഖായ അംഗങ്ങളും എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരും ചേര്‍ന്ന് ഉജ്ജ്വലസ്വീകരണമാണ് നല്‍കിയത്. ബഷീര്‍ ഫൈസി അധ്യക്ഷതവഹിച്ചു. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, ഇസ്മായില്‍ സഖാഫി തോട്ടുമുക്കം, പുറങ്ങ് അബ്ദുല്ല മുസ്‌ലിയാര്‍, സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, സത്താര്‍ പന്തല്ലൂര്‍, അഷ്‌റഫ് കോക്കൂര്‍, അഹമ്മദ് ബാഫഖി തങ്ങള്‍, പി.വി.മുഹമ്മദ് മൗലവി, ടി.മുഹ്‌യുദ്ദീന്‍ മൗലവി, വി.കെ.എം.ഷാഫി, ഫൈസല്‍ ബാഫഖി തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




