എസ്.കെ.എസ്.എസ്.എഫ്. വിമോചനയാത്ര ഇന്ന് തളിപ്പറമ്പില്‍
തളിപ്പറമ്പ്: ആത്മീയ ചൂഷണത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ്. നടത്തുന്ന വിമോചനയാത്രക്ക് വ്യാഴാഴ്ച വൈകുന്നേരം തളിപ്പറമ്പില്‍ സ്വീകരണം നല്‍കും.
ചിറവക്കില്‍ വൈകുന്നേരം 5 മണിക്ക് നടക്കുന്ന സ്വീകരണയോഗത്തില്‍ കെ.സി.അബ്ദുള്‍ശുക്കൂര്‍ ഫൈസി അധ്യക്ഷത വഹിക്കും. കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി പി.കെ.പി.അബ്ദുസലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുമെന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞു. അബ്ദുലത്തീഫ് പന്നിയൂര്‍, കെ.സി.അബ്ദുശുക്കൂര്‍ ഫൈസി, സി.കെ.അബ്ദുസലാം, അബ്ദുള്‍ അസീസ് ഹാജി, ഹസന്‍ ദാരിമി, തുഫൈല്‍ എന്നിവര്‍ പങ്കെടുത്തു.




