Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

കേരളയാത്രക്കാരന്‍ പിന്നിട്ട വഴികള്‍ 
 സത്താര്‍ പന്തല്ലൂര്‍ 
 ``എന്‍റെ ജീവിതത്തില്‍ ഉണ്ടായ ഒരനുഭവം പറയാം. ഞാന്‍ രാവിലെ അഞ്ച്‌ മണിക്ക്‌ എന്‍റെ വീട്ടില്‍ നിന്ന്‌ വരികയാണ്‌. താമരശ്ശേരിക്ക്‌ ഒരുകിലോമീറ്റര്‍ ഇപ്പുറത്ത്‌ ലോറിയും ബസും കൂട്ടിയിടിച്ച്‌ കുറെ ആളുകള്‍ നിലവിളിക്കുന്നു. ഞാന്‍ കാര്‍ നിര്‍ത്തി. ആരുമില്ല. അഞ്ച്‌ മണിസമയം ഞാനുടനെ എന്‍റെ കാറില്‍ പത്ത്‌ പതിനഞ്ചാളുകളെ വലിച്ച്‌ കയറ്റി താമരശ്ശേരി ആശുപത്രിയിലെത്തിച്ചു. അക്കൂട്ടത്തില്‍ അള്ളാ എന്ന്‌ കരയുന്ന മുസ്‌ലിംകളുണ്ട്‌. അയ്യോ എന്ന്‌ കരയുന്ന ഹിന്ദുക്കളുണ്ട്‌. യേശുവിനെ വിളിക്കുന്ന കൃസ്‌ത്യാനികളുണ്ട്‌. നിസ്‌കാര തഴമ്പ്‌ നെറ്റിയിലുള്ളവരുണ്ട്‌. നെറ്റിയില്‍ പൊട്ടുതൊട്ടവരുണ്ട്‌. കഴുത്തില്‍ കുരിശുമാല ധരിച്ചവരുണ്ട്‌. ഞാന്‍ അതൊന്നും നോക്കിയില്ല. ഞാന്‍ നോക്കിയത്‌ ഇത്‌ മനുഷ്യരാണ്‌. മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ നമുക്കെന്ത്‌ ചെയ്യാന്‍ സാധിക്കും. അത്‌ മാത്രമെ നോക്കിയുള്ളു. കാറില്‍ ആളുകളെ പൊറുക്കിയുടുമ്പോള്‍ അവര്‍ മനുഷ്യരാണോ എന്ന്‌ മാത്രമെ നോക്കിയുള്ളു. ഈ ഒരു കാര്യം എന്‍റെ ജീവിതത്തില്‍ സംഭവിച്ചതാണ്‌. more>>>>