Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf
പുളിങ്ങോം മഖാം ഉറൂസ് ഇന്നു തുടങ്ങും 
പെരിങ്ങോം: പുളിങ്ങോം മഖാം ഉറൂസിന് തുടക്കം കുറിച്ച് വ്യാഴാഴ്ച കൊടി ഉയരും. രാവിലെ 10ന് ജമാഅത്ത് പ്രസിഡന്റ് ടി.വി.അബ്ദുള്‍ ഖാദര്‍ ഹാജി പതാക ഉയര്‍ത്തും. രണ്ടിന് നടക്കുന്ന കുടുംബസംഗമം ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ ടി.വി.അബ്ദുള്‍ സത്താര്‍ ഹാജി ഉദ്ഘാടനം ചെയ്യും. 
തലമുറകളെ ആദരിക്കല്‍ പി.കെ.അബൂബക്കര്‍ ഫൈസി നിര്‍വഹിക്കും. മഗ്‌രിബ് നിസ്‌കാരശേഷം കടയക്കര പള്ളി സന്ദര്‍ശനം തുടര്‍ന്ന് ദഫ് മത്സരം. സ്വലാത്ത് മജ്‌ലിസിന് അബ്ദുള്‍ബാരി ഫൈസി നേതൃത്വം നല്‍കും. മതപ്രഭാഷണം ഇ.കെ.ഉസ്മാന്‍ വഹാബി ഉദ്ഘാടനം ചെയ്യും. വെള്ളിയാഴ്ച ഉച്ചയ്ക്ക് നടക്കുന്ന ഖത്തം ദുഅ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നേതൃത്വം നല്‍കും. 6.30ന് ദിഖ്‌റ് ഹല്‍ക്ക.
ഉറൂസിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉറൂസ് നഗറിലേക്ക് പ്രത്യേക ബസ് സര്‍വീസുകളും കെ.എസ്.ആര്‍.ടി.സി. ബസ്സുകളുമുണ്ടാകും.