അനാഥസംരക്ഷണം സമൂഹബാധ്യത -ഹൈദരലി ശിഹാബ് തങ്ങള്‍
അരീക്കോട്: അനാഥസംരക്ഷണത്തിന് ഇസ്‌ലാം അതിപ്രധാന്യമാണ് നല്‍കുന്നതെന്നും സമൂഹം ഇത് തങ്ങളുടെ ബാധ്യതയായി കാണണമെന്നും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. എളയൂര്‍ മല്‍ജഉല്‍ ഐതാം യതീംഖാനയുടെ 35-ാം വാര്‍ഷികാഘോഷത്തിന്റ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
എം.എല്‍.എമാരായ അഡ്വ. എം. ഉമ്മര്‍, ഉബൈദുള്ള, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എം.ഐ. ഷാനവാസ് എം.പി, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, കെ.എ. റഹ്മാന്‍ ഫൈസി എന്നിവരും മലേഷ്യന്‍-ശ്രീലങ്കന്‍-ഇന്ത്യന്‍ ഇസ്‌ലാമിക് കൗണ്‍സില്‍ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു. മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ഹയര്‍സെക്കന്‍ഡറി മദ്രസ കെട്ടിടോദ്ഘാടനവും ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു
നേരത്തേ നടന്ന വിദ്യാര്‍ഥി യുവജന കണ്‍വെന്‍ഷന്‍ സാമൂഹികക്ഷേമ മന്ത്രി എം.കെ. മുനീര്‍ ഉദ്ഘാടനംചെയ്തു.
ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ സ്മാര്‍ട്ട് ക്ലാസ്‌റൂമിന്റെ ഉദ്ഘാടനം മന്ത്രി മുനീര്‍ നിര്‍വഹിച്ചു.
മല്‍ജഅ മദ്രസ കമ്പ്യൂട്ടര്‍ലാബിന്റെ ഉദ്ഘാടനം പി.കെ. ബഷീര്‍ എം.എല്‍.എ നിര്‍വഹിച്ചു. സി.എം. കുട്ടി സഖാഫി, പി.എം.എസ്.എ. തങ്ങള്‍, ഉമര്‍ ദര്‍സി തച്ചണ്ണ എന്നിവര്‍ സംബന്ധിച്ചു.
ആദ്യദിവസം നടന്ന ഉദ്ഘാടന സെഷനില്‍ റഹ്മത്തുള്ള ഖാസിമി മുഖ്യപ്രഭാഷണം നടത്തി.




